ഉമ്മന്‍ ചാണ്ടി നാളെ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും

ബെർലിൻ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാളെ ജർമ്മനിയിലെ ബെർലിനിലെ ചാരിറ്റി ആശുപത്രിയിൽ ലേസർ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തൊണ്ടയിലെ രോഗത്തിനാണ് ചികിത്സ. ശസ്ത്രക്രിയ കഴിഞ്ഞ് എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ആശുപത്രിക്ക് മുന്നിൽ നിന്നുള്ള ചിത്രവും ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

രണ്ട് ദിവസം മുമ്പാണ് ഉമ്മൻചാണ്ടി ചികിത്സയ്ക്കായി ബെർലിനിൽ എത്തിയത്. മകൾ മരിയ, മകൻ ചാണ്ടി ഉമ്മൻ, ബെന്നി ബെഹനാൻ എം.പി, ജർമ്മൻ ഭാഷ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്. ബെർലിൻ ചാരിറ്റി ഹോസ്പിറ്റൽ യൂറോപ്പിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണ്. 312 വർഷം പഴക്കമുള്ള ഈ ആശുപത്രിയിൽ 11 നോബൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളികളടക്കം 13,200 ജീവനക്കാരുണ്ട്.

Read Previous

ചാൻസലർ അധികാരം മുൻപേ എടുത്തുമാറ്റിയ ഗുജറാത്ത്; കേരളത്തില്‍ ബിജെപി കുഴങ്ങും

Read Next

ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം: സുപ്രീം കോടതി