ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാഞ്ഞങ്ങാട് നഗരസഭയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കോട്ടച്ചേരി കുന്നുമ്മലിലെ സഹകരണ ബാങ്ക് ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സിപിഐ നേതാവ് പി. കെ. ബാബുരാജ് ആധ്യക്ഷം വഹിച്ചു. പി.പി. രാജു, പനങ്കാവ് കൃഷ്ണൻ, ബിൽടെക്ക് അബ്ദുള്ള, അഡ്വ. പി. അപ്പുക്കുട്ടൻ, അഡ്വ. കെ. രാജ്മോഹൻ, വി.വി. രമേശൻ, പി.കെ. പീറ്റർ എന്നിവർ സംസാരിച്ചു. ഡി.വി. അമ്പാടി സ്വാഗതം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി ഐഎൻഎൽ മണ്ഡലം പ്രസിഡണ്ട് ബിൽടെക്ക് അബ്ദുള്ളയെയും, കൺവീനറായി സിപിഎമ്മിലെ ഡി.വി. അമ്പാടിയെയും തെരഞ്ഞെടുത്തു. വൈസ് ചെയൻമാൻമാർ: പി.കെ. ബാബുരാജ്, പി.പി. രാജു, സ്റ്റീഫൻ ജോർജ്ജ്. ജോയിന്റ് കൺവീനർമാർ: എം.ഏ. ഷെഫീഖ് കൊവ്വൽപ്പള്ളി, പി. രാധാകൃഷ്ണൻ, ജയപ്രകാശ് നേവി .വാർഡ് തല തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം ഇന്ന് മുതൽ ഒക്ടോബർ 31 വരെ നടക്കും. ഒക്ടോബർ 31 നുള്ളിൽ സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ധാരണ പുറത്തുവരും.
കാഞ്ഞങ്ങാട് നഗരസഭയിലെ വിവിധ വാർഡ് കമ്മിറ്റികളുടെ രൂപീകരണ യോഗം ഇന്നും നാളെയുമായി നടക്കും. ഒന്നാം വാർഡ്, 6-ാം വാർഡ് കാരാട്ട് വയൽ, 9-ാം വാർഡ് ഏസി നഗർ, 12-ാം വാർഡ് കൂളിയങ്കാൽ, 19-ാം വാർഡ് ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട് സൗത്ത്, 32-ാം വാർഡ് കുറുന്തൂർ, 33-ാം ഞാണിക്കടവ്, 35-ാം വാർഡ് പട്ടാക്കൽ എന്നിവിടങ്ങളിലെ വാർഡ് കമ്മിറ്റി രൂപീകരണം ഇന്ന് പൂർത്തിയാകും. 21-ാം വാർഡ് പുതുക്കൈ, 31-ാം വാർഡ് കരുവളം, 15-ാം വാർഡ് ലക്ഷ്മി നഗർ, 18-ാം വാർഡ് നിലാങ്കര, 26-ാം വാർഡ് ഐങ്ങോത്ത്, 2-ാം വാർഡ് ബല്ലാക്കടപ്പുറം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബർ 27നാണ്.