പുള്ളാവൂരിലെ കട്ടൗട്ടുകൾ; ചിത്രം പങ്കുവച്ച് ഫിഫ, നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: പുള്ളാവൂരിലെ പുഴയിൽ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായിരുന്നു. ഫിഫ നേരിട്ട് ഒടുവിൽ ഈ കട്ടൗട്ടുകളെ പിന്തുണച്ച് രംഗത്തെത്തി. കട്ടൗട്ടിന്റെ ചിത്രം ഫിഫ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചുകൊണ്ടാണ് കേരളത്തിലെ ഫുട്ബോൾ ചൂട് ലോകശ്രദ്ധയിലേക്ക് വീണ്ടുമെത്തിച്ചത്.

അതേ സമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഫിഫയ്ക്ക് നന്ദിയറിച്ചു. കേരളത്തിന്റെ ഫുട്ബോൾ സ്നേഹം അംഗീകരിച്ചതിന് നന്ദിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഫിഫയ്ക്ക് നന്ദി അറിയിച്ചത്.

Read Previous

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ തീരുമാനം

Read Next

എന്‍സിഇആര്‍ടി വെട്ടിയ മുഗള്‍ ഭരണചരിത്രവും ഗുജറാത്ത് കലാപവും കേരളം പഠിപ്പിക്കും