അധ്യാപക നിയമന പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിന്റെ ചിത്രം; അന്വേഷണത്തിന് ഉത്തരവ്

കർണാടകയിൽ അധ്യാപക നിയമന പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം. ഹാൾ ടിക്കറ്റിന്‍റെ സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതേ തുടർന്ന് ഒരുപാട് ആരോപണങ്ങളും ചർച്ചകളും ഉയരുന്നുണ്ട്.

അതേസമയം, പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്‌ലോഡ് ചെയ്യണ്ടതുണ്ട്. ഉദ്യോ​ഗാർത്ഥികൾ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ ആയിരിക്കും ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുക എന്നാണ് വിദ്യഭ്യാസ വകുപ്പ് പ്രതികരിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Read Previous

ശിവപ്രതിഷ്ഠാൻ സംഘടനാ നേതാവിനെ വണങ്ങി സുധാ മൂർത്തി; വിവാദമാകുന്നു

Read Next

നാവികരെ മോചിപ്പിക്കാൻ നയതന്ത്ര നീക്കം; കപ്പൽ കമ്പനി കോടതിയിലേക്ക്