ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെങ്ങന്നൂർ: വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സജി ചെറിയാന് എംഎല്‍എ മോശം പദപ്രയോഗം നടത്തിയെന്ന് പരാതി. ചെങ്ങന്നൂരില്‍ പാണ്ടനാട് വള്ളംകളിയുടെ സമാപന ചടങ്ങുകൾക്കിടെയാണ് സംഭവം. സജി ചെറിയാന്റേതെന്ന പേരിൽ ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താനങ്ങനെ സംസാരിച്ചിട്ടില്ലെന്നും മോശം പദപ്രയോഗം വ്യാജമായി ഉണ്ടാക്കിയതാവാമെന്നുമാണ് സജി ചെറിയാന്റെ പ്രതികരണം.
വള്ളം കളിയുമായി ബന്ധപ്പെട്ട് സജി ചെറിയാന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ പെരുമ എന്ന പേരിൽ വിവിധ പരിപാടികൾ നടത്തിയിരുന്നു. ഇതിൽ വിളംബര ഘോഷയാത്രയിൽ ഒന്നാം സ്ഥാനം നേടിയത് ചെറിയനാട് പഞ്ചായത്താണ്. ഇതിന്റെ സമ്മാനം സ്വീകരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശിന്റെ പേര് വിളിച്ചു. പലതവണ ക്ഷണിച്ചിട്ടും പ്രസിഡന്റ് എത്താതിരുന്നപ്പോൾ എംഎൽഎ ശബ്ദം താഴ്ത്തി മോശം വാക്ക് ഉപയോഗിച്ചെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാൽ താൻ അങ്ങനെ സംസാരിച്ചിട്ടില്ലെന്നും എഡിറ്റ് ചെയ്ത് നിർമിച്ച വ്യാജ ഓഡിയോ ആണ് പ്രചരിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.