കുവൈറ്റിൽ പ്രവാസികൾ കൂടുന്നു; സ്വദേശികളെക്കാൾ കൂടുതൽ ഏഷ്യക്കാരെന്ന് റിപ്പോർട്ട്

കുവൈറ്റ് സിറ്റി: സ്വദേശികളേക്കാൾ ഏഷ്യൻ വംശജരുടെ എണ്ണം കുവൈറ്റിൽ വർദ്ധിച്ചതായി റിപ്പോർട്ട്. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഏഷ്യക്കാരുടെ എണ്ണം ഈ വർഷം പകുതിയോടെയാണ് സ്വദേശികളുടെ എണ്ണത്തേക്കാൾ കൂടിയത്. പൗരന്മാരുടെ എണ്ണം 1,502,138 ആണ്, എന്നാൽ ഈ കാലയളവിലെ ഏഷ്യക്കാരുടെ എണ്ണം 1,670,013 ആണ്.

1,217,014 പേരുമായി അറബ് വംശജരാണ് മൂന്നാം സ്ഥാനത്ത്. 755 പേരുമായി വടക്കേ അമേരിക്കക്കാർ ആണ് നാലാം സ്ഥാനത്ത്. 617 പേരുമായി യൂറോപ്യന്മാരാണ് തൊട്ടുപിന്നിലുള്ളത്. 104 അറബ് ഇതര ആഫ്രിക്കക്കാരും, 43 ഓസ്ട്രേലിയക്കാരും, 40 തെക്കേ അമേരിക്കക്കാരും രാജ്യത്തുണ്ട്.

K editor

Read Previous

ടൂറിസ്റ്റ് വാഹന നികുതി; കേരളത്തിലും നികുതി ഈടാക്കാമെന്ന് ഹൈക്കോടതി

Read Next

സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; 2 ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി കീഴടങ്ങി