അംബേദ്കറുടെ പ്രതിമ തകർത്തതിൽ പ്രതിഷേധം; യുപിയിൽ യുവതികളെ മർദ്ദിച്ച് പൊലീസ്

ലക്നൗ: ഉത്തർപ്രദേശിൽ ബി.ആർ. അംബേദ്കറുടെ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച യുവതികളെ പൊലീസ് മർദ്ദിച്ചു. അംബേദ്കർ നഗർ ജില്ലയിലെ ജലാൽപൂരിലാണ് സംഭവം.

പൊലീസിന്‍റെ ക്രൂരമായ ലാത്തിച്ചാർജിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് ലാത്തിച്ചാർജ് നടത്തിയതെന്ന് യുപി പൊലീസ് പറഞ്ഞു.

പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചു. പൊലീസ് വാഹനം തകർത്തതായും അംബേദ്കർ നഗർ പൊലീസ് ഉദ്യോഗസ്ഥൻ അജിത് കുമാർ സിൻഹ പറഞ്ഞു.

വീഡിയോ ലിങ്ക് ചുവടെ:

Read Previous

ഒക്ടോബറിലെ വാഹന വില്പനയിൽ കുതിച്ചു ചാട്ടം; 48% വർദ്ധന

Read Next

തിരക്കഥയുടെ ചിത്രം പോസ്റ്റ് ചെയ്‌തു; എമ്പുരാൻ അപ്ഡേറ്റുമായി പൃഥ്വിരാജ്