കത്ത് എഴുതിയത് ഞാനാണ്: സഹായം കിട്ടുമോ എന്നറിയാൻ വേണ്ടിയെന്ന് ഡി.ആർ അനിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നിന്ന് സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് എഴുതിയത് താനാണെന്ന് നഗരസഭാ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ സമ്മതിച്ചു. പുറത്തുവന്നത് എസ്.എ.ടി വിഷയത്തിൽ എഴുതിയ കത്താണ്. എന്നാൽ കത്ത് എഴുതിയപ്പോൾ അത് ശരിയല്ലെന്ന് തനിക്ക് തോന്നിയെന്നും കൊടുത്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘പാർലമെന്‍ററി പാർട്ടി സെക്രട്ടറി എന്ന നിലയിൽ പാർട്ടി സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടി, എന്തെങ്കിലും സഹായം ലഭിക്കുമോ എന്നറിയാനാണ് ഞാൻ അത് ചെയ്തത്. എന്നാൽ കത്ത് എഴുതിയപ്പോൾ അത് ശരിയല്ലെന്ന് എനിക്ക് തോന്നി’. കത്ത് നൽകിയിട്ടില്ലെന്നും അനിൽ പറഞ്ഞു.

പിൻവാതിൽ നിയമനം നടക്കുന്നു എന്ന ആരോപണത്തെ ന്യായീകരിക്കുന്നതല്ലേ ഇതെന്ന ചോദ്യത്തിന് പിൻവാതിൽ നിയമനം ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പിൻവാതിൽ നിയമനം നടക്കുന്നില്ല, പത്രത്തിൽ നൽകും, ഒരു നല്ല പാനലിനെ വെച്ച് അഭിമുഖം നടത്തും. കുടുംബശ്രീ എന്ന സ്വതന്ത്ര ഏജൻസിക്ക് സഹായം കൊടുക്കണം എന്ന നിലയിലാണ് കത്തെഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

Read Previous

ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് നേട്ടം

Read Next

കമല്‍ ഹാസന് പിറന്നാള്‍ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ