ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം കണക്കിലെടുത്ത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നു. കോഴിക്കോട് നിന്ന് പാലക്കാട്ടേക്കും തിരിച്ചും നാല് ബസുകൾ സർവീസ് നടത്തും.
കരിപ്പൂരിലെ ഭൂരിഭാഗം വിമാനങ്ങളും രാത്രിയിലായതിനാൽ രാത്രികാല സർവീസുകളാണ് ആരംഭിക്കുന്നത്. സെപ്റ്റംബർ 14ന് എം.ഡി. ബിജു പ്രഭാകറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്. ഷെഡ്യൂൾ തീരുമാനിക്കാൻ നവംബർ രണ്ടിന് വിമാനത്താവളത്തിൽ യോഗം ചേർന്നിരുന്നു.
ഇതനുസരിച്ച് പാലക്കാട് നിന്നും കോഴിക്കോട് നിന്നും രണ്ട് ട്രിപ്പുകൾ വീതമാണ് വിമാനത്താവളം വഴി ക്രമീകരിച്ചിരിക്കുന്നത്. ബസ് അഞ്ച് മിനിറ്റ് എയർപോർട്ട് പരിസരത്ത് ഉണ്ടാകും.