ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: രാജ്ഭവനിലേക്കുള്ള എൽ.ഡി.എഫ് മാർച്ചിന് രാഷ്ട്രീയ മുഖം ഒഴിവാക്കാൻ തീരുമാനം. ഗവർണർക്കെതിരായ ജനകീയ മുന്നേറ്റത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലായിരിക്കും മാർച്ച് സംഘടിപ്പിക്കുക. ‘വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ’ യുടെ പേരിലാണ് സമരം സംഘടിപ്പിക്കുന്നത്. ഇതിനായി ഡോ.ബി. ഇഖ്ബാലിന്‍റെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിച്ചു.
ഗവർണറുടെ ഇടപെടലിന്‍റെ രാഷ്ട്രീയം ബോധ്യപ്പെടുത്താൻ ബഹുജന സമരം നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. നിലവിലെ തർക്കങ്ങളെ സർക്കാർ-ഗവർണർ യുദ്ധം എന്ന രീതിയിൽ നിന്ന് മാറ്റാനുള്ള മുദ്രാവാക്യങ്ങളാണ് സമരത്തിൽ ഉപയോഗിക്കുക.
അതിലൊന്ന് ഗവർണർ കേരളത്തിന് എതിരേ എന്നതാണ്. സർവ്വകലാശാലകളിൽ ആർ.എസ്.എസ് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനാണ് ഗവർണറുടെ ഇടപെടൽ എന്നാണ് മറ്റൊരു വ്യാഖ്യാനം. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്ന തരത്തിൽ പൊതു അവബോധം സൃഷ്ടിക്കണമെങ്കിൽ രാഷ്ട്രീയേതര കൂട്ടായ്മയാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടിയാണ് ‘വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ’യെ സമരത്തിന്‍റെ മുൻ നിരയിൽ നിർത്തിയത്.