രണ്ടെണ്ണത്തെ തുറന്ന് വിട്ടു; ചീറ്റകളെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ച് മോദി

ന്യൂഡല്‍ഹി: നമീബിയയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ട് ഏകദേശം രണ്ട് മാസത്തോളമായി. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുവന്ന ചീറ്റകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചു.

“ഗ്രേറ്റ് ന്യൂസ്, അവർ പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെട്ടു,” പ്രധാനമന്ത്രി പറഞ്ഞു. നിർബന്ധിത ക്വാറന്‍റൈന് ശേഷം രണ്ട് ചീറ്റകളെ തുറന്നുവിട്ടതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന എട്ട് ചീറ്റകളെ നിർബന്ധിത 50 ദിവസത്തെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചിരുന്നു. അവയിൽ രണ്ടെണ്ണത്തെ ചുറ്റുപാടുകളുമായി കൂടുതൽ പൊരുത്തപ്പെടാൻ വലിയ ചുറ്റുപാടുകളിലേക്ക് തുറന്നുവിട്ടു. എല്ലാ ചീറ്റകളും ആരോഗ്യത്തോടെയും സജീവമായും ഇരിക്കുന്നു. അവർ പുതിയ ചുറ്റുപാടുകളുമായി നന്നായി പൊരുത്തപ്പെട്ടു. മറ്റ് ആറ് ചീറ്റകളെയും ഉടൻ തുറന്ന് വിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Previous

കട്ടൗട്ട് വിവാദത്തിൽ വഴിത്തിരിവ്; നീക്കാൻ പറഞ്ഞിട്ടില്ലെന്ന് പഞ്ചായത്ത്

Read Next

സ്റ്റൈൽ കുറച്ചില്ല; ജനങ്ങളെ കാണാൻ ഓടുന്ന കാറിന് മുകളിൽ ഇരുന്ന് പവൻ കല്യാൺ