നിർദ്ദേശങ്ങൾ ലംഘിച്ചു; വാഴയും തെങ്ങോലകളുമായി താമരാക്ഷൻ പിള്ളയായി KSRTC

കൊച്ചി: എതിർദിശയിൽ വരുന്ന യാത്രക്കാരുടെ കാഴ്ച മറച്ച്, വാഴയും തെങ്ങോലകളും കൊണ്ട് അലങ്കരിച്ച് കെ.എസ്.ആർ.ടി.സി. കോതമംഗലത്ത് നിന്ന് അടിമാലിയിലേക്കായിരുന്നു ബസിലെ വിവാഹ യാത്ര. കെ.എസ്.ആർ.ടി.സി.യുടെ പേര് മാറ്റി ‘താമരാക്ഷൻ പിള്ള’ എന്നെഴുതിയ ബോർഡും ബസിന് മുന്നിൽ സ്ഥാപിച്ചിരുന്നു.

വിവാഹാവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി കെ.എസ്.ആർ.ടി.സി. ബസുകൾ വിട്ടുനൽകാറുണ്ട്. എന്നാൽ, ഇത്തരം ബസുകൾ ഞായറാഴ്ചകളിൽ മാത്രമേ നൽകാവൂ എന്നും 30 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നും നിബന്ധനയുണ്ട്. എന്നാൽ, വാഹനങ്ങൾ വാടകയ്ക്കെടുക്കുമ്പോൾ ബസിൽ ഏതെങ്കിലും തരത്തിലുള്ള അലങ്കാരങ്ങളോ തോരണങ്ങളോ പാടില്ലെന്ന കർശന നിർദ്ദേശവുമുണ്ട്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് നിയമലംഘനം.

താമരാക്ഷൻ പിള്ള എന്ന് പേര് മാറ്റി ബസ് വാഴയും തെങ്ങോലയും കൊണ്ടുള്ള അലങ്കാരങ്ങളോടെയാണ് യാത്ര ആരംഭിച്ചത്. കോതമംഗലത്തുനിന്ന് അടിമാലിയിലേക്കുള്ള യാത്രാമധ്യേ യാത്രക്കാർ പല കവലകളിലും ഇറങ്ങി ആഘോഷപൂർവ്വം ആയിരുന്നു യാത്ര.

K editor

Read Previous

65 അടി ഉയരം; സ്ഥാപിച്ചതിന് പിന്നാലെ ഒടിഞ്ഞു വീണ് മെസിയുടെ കട്ടൗട്ട്

Read Next

സർവകലാശാലകളിൽ വർഗീയ ധ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നു: എം.വി.ഗോവിന്ദൻ