65 അടി ഉയരം; സ്ഥാപിച്ചതിന് പിന്നാലെ ഒടിഞ്ഞു വീണ് മെസിയുടെ കട്ടൗട്ട്

മലപ്പുറം: അർജന്‍റീന താരം ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ തകർന്നുവീണു. മലപ്പുറം എടക്കര മുണ്ടയിൽ ആണ് സംഭവം. സിഎൻജി റോഡിന്‍റെ സമീപമാണ് 65 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്. പ്രദേശത്തെ അർജന്‍റീന ആരാധകർ കട്ടൗട്ട് സ്ഥാപിക്കൽ ആഘോഷമായാണ് നടത്തിയത്.

എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ, കട്ടൗട്ട് നടുവെ തകർന്ന് വീഴുകയായിരുന്നു. ഉടൻ ആരാധകർ താഴെ നിന്ന് ഓടി മാറി. തകർന്ന കട്ടൗട്ട് പുനഃസ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. കഴിഞ്ഞ ലോകകപ്പിൽ 40 അടി ഉയരമുള്ള കട്ടൗട്ട് ഇവിടെ സ്ഥാപിച്ചിരുന്നു.

നേരത്തെ കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസിയുടെ 30 അടി ഉയരമുള്ള കട്ടൗട്ട് വൈറലായിരുന്നു. എന്നാൽ ഇത് നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് നിർദ്ദേശിച്ചെന്ന റിപ്പോർട്ട് വിവാദമായിരുന്നു. മെസിയുടെ കട്ടൗട്ടിന് ശേഷം ബ്രസീൽ ആരാധകർ നെയ്മറിന്‍റെ കട്ടൗട്ട് സ്ഥാപിച്ചതിനെ തുടർന്ന് നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്നാണ് പഞ്ചായത്തിന്‍റെ നിർദ്ദേശം. എന്നാൽ കട്ടൗട്ടുകൾ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പഞ്ചായത്ത് പറയുന്നത്.

K editor

Read Previous

ഗവര്‍ണറുടെ നോട്ടിസിന് മലയാളം സര്‍വകലാശാലാ വിസി മറുപടി നല്‍കി

Read Next

നിർദ്ദേശങ്ങൾ ലംഘിച്ചു; വാഴയും തെങ്ങോലകളുമായി താമരാക്ഷൻ പിള്ളയായി KSRTC