കാഞ്ഞങ്ങാട്: ആളുകൾ നോക്കി നിൽക്കേ യുവാവ് ട്രെയിന് മുന്നിൽച്ചാടി ജീവനൊടുക്കി ഇന്നലെ രാത്രി 9.30 മണിക്ക് തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽ ഗേയിറ്റിന് സമീപത്താണ് സംഭവം.കരിവെള്ളൂർ സഹകരണ ബാങ്കിലെ നൈറ്റ് വാച്ച്മാൻ വി. റിജുവാണ് 32, രാത്രി തൃക്കരിപ്പൂരിൽ ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തത്. ട്രെയിനിന് മുന്നിലേക്ക് ചാടാനൊരുങ്ങിയ യുവാവിനെ സംഭവം കണ്ടു നിന്നവർ ബഹളമുണ്ടാക്കി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. കരിവെള്ളൂർ കൂക്കാനത്തെ ഗോവിന്ദൻ ചന്ദ്രമതി ദമ്പതികളുടെ മകനാണ്. കരിവെള്ളൂർ ബസാറിലെ ചുമട്ട് തൊഴിലാളിയായ ഷിജു സഹോദരനാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം കോവിഡ് മാനദണ്ഡ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ ചന്തേര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.