മലയാളികൾ അടക്കം ഗിനിയയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കും; ഉറപ്പുമായി വിദേശകാര്യ സഹമന്ത്രി

തിരുവനന്തപുരം: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവിക സേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എംബസി ചർച്ച നടത്തിവരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

തടവിലാക്കിയവരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടയാൻ നൈജീരിയൻ സർക്കാരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഗിനിയയിൽ നിന്ന് നേരിട്ട് നാട്ടിലെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കപ്പലിലുള്ളത്.

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ നിലമേൽ എൻ.കെ.പി ഹൗസിൽ വി.വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികളാണ് കപ്പലിലുള്ളത്. നൈജീരിയൻ നാവികസേനയുടെ നിർദ്ദേശപ്രകാരം ഗിനിയ സൈന്യമാണ് കപ്പൽ തടഞ്ഞത്. ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ വന്ന കപ്പലാണെന്ന സംശയത്തിലാണ് കപ്പൽ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.

K editor

Read Previous

ഉത്തരാഖണ്ഡിലും ഹിന്ദിയിൽ എം.ബി.ബി.എസ് പഠനം ആരംഭിക്കുന്നു

Read Next

വയനാട് വീണ്ടും കടുവയിറങ്ങി; ആവയലിലും കൊളഗപ്പാറയിലുമായി ആക്രമണം