ഉത്തരാഖണ്ഡിലും ഹിന്ദിയിൽ എം.ബി.ബി.എസ് പഠനം ആരംഭിക്കുന്നു

ന്യൂഡൽഹി: അടുത്ത അധ്യയന വർഷം മുതൽ ഉത്തരാഖണ്ഡിൽ ഹിന്ദിയിൽ എംബിബിഎസ് ക്ലാസുകൾ ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ധൻസിങ് റാവത്ത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രീനഗർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി.എം.എസ്. റാവത്ത് അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയും സർക്കാർ രൂപീകരിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് ഹിന്ദിയിൽ കോഴ്സുകൾ ലഭ്യമാക്കുന്നത്. ഹിന്ദിയിൽ എംബിബിഎസ് കോഴ്സുകൾ വാഗ്ദാനം ചെയ്ത ആദ്യ സംസ്ഥാനം മധ്യപ്രദേശ് ആണ്. അവിടെ 97 ഡോക്ടർമാരുടെ വിദഗ്ധ സമിതിയാണ് ഒൻപത് മാസം കൊണ്ട് ഹിന്ദിയിൽ പുസ്തകം തയ്യാറാക്കിയത്. എല്ലാ വാക്കുകളും ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല.

ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിലാണ് ഹിന്ദിയിലുള്ള പുസ്തകം ആദ്യമായി അവതരിപ്പിച്ചത്. ഉത്തർ പ്രദേശിലും ഹിന്ദിയിൽ എംബിബിഎസ് പാഠപുസ്തകങ്ങൾ പുറത്തിറക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

K editor

Read Previous

രാജ്യത്തെ കോവിഡ് കേസുകൾ 14,839 ആയി കുറഞ്ഞു

Read Next

മലയാളികൾ അടക്കം ഗിനിയയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കും; ഉറപ്പുമായി വിദേശകാര്യ സഹമന്ത്രി