കുവൈത്ത് പ്രവാസികളുടെ വൈദ്യുതി-വെള്ളം നിരക്ക് വർദ്ധിപ്പിക്കാൻ ശുപാർശ

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ വൈദ്യുതി, വെള്ളം നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും നിരക്ക് വർദ്ധിപ്പിക്കാൻ ടെക്നിക്കൽ ടീം സർക്കാരിനോട് ശുപാർശ ചെയ്തതായാണ് റിപ്പോർട്ട്. ശുപാർശ പ്രകാരം അടുത്ത വർഷം ഏപ്രിലിൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ വൈദ്യുതി, ജല താരിഫുകൾ വർദ്ധിപ്പിക്കും.

താരിഫ് 50-100 ശതമാനം വർദ്ധിപ്പിക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. അതേസമയം, കുവൈത്ത് പൗരന്മാർക്കുള്ള നിരക്കിൽ മാറ്റമുണ്ടാകില്ല.

Read Previous

ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാനെന്ന് ഗ്രീഷ്മ; വീട്ടില്‍ തെളിവെടുപ്പ് തുടങ്ങി

Read Next

പട്ടാമ്പി കൊലപാതകം; ഹർഷാദിന്റെ ശരീരത്തിൽ 160 ലേറെ മുറിവുകൾ