റിഹാനയുടെ ഫാഷൻ ഷോയില്‍ ജോണി ഡെപ്പ്; ബഹിഷ്‌കരണാഹ്വാനം

താൻ നയിക്കുന്ന ഫാഷൻ ഷോയുടെ ഭാഗമാകാൻ ജോണി ഡെപ്പിനെ ക്ഷണിച്ചതിന് പോപ്പ് താരം റിഹാന വിവാദത്തിൽ. തന്‍റെ വസ്ത്ര ബ്രാൻഡായ സാവേജ് എക്‌സ് ഫെന്ററ്റിയുടെ ഭാഗമാകാൻ റിഹാന ഡെപ്പിനെ ക്ഷണിച്ചിരുന്നു. ഇതോടെ ഫെന്ററ്റിയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ഉയരുകയാണ്.

ജോണി ഡെപ്പ് ഭാഗമാകുമെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്‍റെ ഭാഗങ്ങൾ ഉപേക്ഷിക്കണമെന്ന് ആരാധകരിൽ നിന്ന് വ്യാപകമായ ആവശ്യം ഉയർന്നു. ‘ഡിച്ച് ഡെപ്’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വാർത്തയിൽ നിരാശയുണ്ടെന്ന് സംഗീത സംവിധായകൻ ട്രൂ ടിക്സൺ പറഞ്ഞു. നേരത്തെ കമ്പനിയുമായി സഹകരിച്ച നടനും ഗായകനുമായ ഒലി അലക്‌സാണ്ടറും ബ്രാൻഡ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു.

Read Previous

ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു

Read Next

കത്ത് ഞാന്‍ നല്‍കിയതല്ല, പരാതി നല്‍കും; പാര്‍ട്ടിക്ക് വിശദീകരണം നല്‍കി ആര്യ