വിദഗ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ജർമ്മനിയിലേക്ക് തിരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് തിരിച്ചു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 3.30നാണ് വിമാനം പുറപ്പെട്ടത്.

യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലകളിലൊന്നായ ബെർലിനിലെ ചാരിറ്റി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടുന്നത്. ബുധനാഴ്ച ഡോക്ടർമാർ പരിശോധിച്ച ശേഷം തുടർചികിത്സയിൽ തീരുമാനമെടുക്കും. മക്കളായ മറിയ, ചാണ്ടി ഉമ്മൻ, ബെന്നി ബെഹനാൻ എം.പി എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ട്.

Read Previous

താൽക്കാലിക നിയമനങ്ങളിലേക്ക് പട്ടിക ചോദിച്ച സംഭവം; മേയർ ഇന്ന് പൊലീസിൽ പരാതി നൽകും

Read Next

ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു