ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഇന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകും. കത്ത് വ്യാജമാണെന്നാണ് മേയറുടെ വാദം.
അങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്നും കത്തിൽ പറയുന്ന തീയതിയിൽ താൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നും മേയർ വിശദീകരിച്ചു. ഇന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം പൊലീസിൽ പരാതി നൽകുമെന്ന് മേയർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മേയർ പാർട്ടി നേതൃത്വത്തെ നേരിൽ കണ്ട് വിശദീകരണം നൽകും.
തിരുവനന്തപുരം കോർപ്പറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാനുള്ള പട്ടിക ആവശ്യപ്പെട്ട് ആനാവൂർ നാഗപ്പന് അയച്ച കത്താണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഒഴിവുകളുടെ വിശദാംശങ്ങൾ നൽകിയ ശേഷം ഇതിനായി ഉദ്യോഗാർത്ഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്നാണ് കത്തിൽ അഭ്യർത്ഥിച്ചിരുന്നത്.