സൈറസ് മിസ്ത്രിയുടെ മരണം; കാര്‍ ഓടിച്ച ഗൈനക്കോളജിസ്റ്റിനെതിരെ കേസ് 

മുംബൈ: ടാറ്റാ സണ്‍സ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാറപകടത്തിൽ മരിച്ച സംഭവത്തിൽ സഹയാത്രിക അനഹിത പന്‍ഡോളയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് അനഹിതയായിരുന്നു. മുംബൈയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റാണ് അനഹിത.

സെപ്റ്റംബർ അഞ്ചിന് മഹാരാഷ്ട്രയിലെ പൽഘറിൽ വെച്ചാണ് മിസ്ത്രിയും സംഘവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. മിസ്ത്രിയുടെ സുഹൃത്തും സഹയാത്രികനുമായ ജഹാംഗീർ പന്‍ഡോളിനും കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് ജീവൻ നഷ്ടപ്പെട്ടു. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന അനഹിതയ്ക്കും ഭർത്താവ് ഡാരിയസിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

അശ്രദ്ധമായും അമിതവേഗത്തിലും കാർ ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ടാണ് അനഹിതയ്ക്കെതിരെ കേസെടുത്തതെന്നും പൊലീസ് കൂട്ടിച്ചേർത്തു. അനഹിതയുടെ ഭർത്താവ് ഡാരിയസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് കേസെടുത്തത്. കഴിഞ്ഞ മാസം അവസാനം ഡാരിയസ് ആശുപത്രി വിട്ടിരുന്നു.

K editor

Read Previous

പ്രക്ഷോഭം വ്യാപിപ്പിക്കുന്നു; ഗവർണർക്കെതിരായ എൽഡിഎഫ് ധർണയിൽ ഡിഎംകെ

Read Next

ചന്ദ്രബോസ് വധം; മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിലേക്ക്