ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി വി.കെ.മോഹനൻ കമ്മീഷന്‍റെ കാലാവധി നീട്ടി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ നിർദേശങ്ങൾക്ക് വിധേയമായാണ് കമ്മീഷന്‍റെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയത്.
ഞായറാഴ്ച വരെയായിരുന്നു കമ്മീഷന്‍റെ കാലാവധി. 1952 ലെ കമ്മീഷൻസ് ഓഫ് എൻക്വയറി ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് സർക്കാർ കമ്മീഷനെ നിയമിച്ചത്. സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ ഹർജി നൽകി.
വിജ്ഞാപനം നടപ്പാക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി, 2021 ഓഗസ്റ്റ് 11ന് കമ്മീഷൻ നടപടിയെടുക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് ഉത്തരവിറക്കി. സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇത് കോടതിയുടെ പരിഗണനയിലാണ്.