ബാങ്കിനകത്തെ ലൈംഗിക പീഡനം; എംഡിയുടെ കാബിനിൽ ക്യാമറ കണ്ടെത്താനായില്ല

സ്റ്റാഫ് ലേഖകൻ

ചെറുവത്തൂർ: കോൺഗ്രസ് ഭരിക്കുന്ന ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിന്റെ മാനേജിംഗ് ഡയരക്ടർ പി.കെ. വിനയകുമാറിന്റെ 56, ബാങ്കിനകത്തുള്ള കാബിനിൽ നിരീക്ഷണ ക്യാമറ കണ്ടെത്താനയില്ലെന്ന്,  ബാങ്ക് നിയോഗിച്ച സ്ത്രീയടക്കമുള്ള അഞ്ചംഗ അന്വേഷണ സംഘം കണ്ടെത്തി.

വായ്പാ അപക്ഷയുമായി ഫാർമേഴ്സ് ബാങ്കിലെത്തിയ നാൽപ്പതുകാരിയെ ബാങ്ക് മാനേജിംഗ് ഡയരക്ടർ പി.കെ. വിനയകുമാർ സ്വന്തം കാബിനകത്ത് ക്ഷണിച്ചിരുത്തി ലൈംഗികാവശ്യത്തിന് നിർബന്ധിച്ചുവെന്ന പരാതിയിൽ, വിനയകുമാറിനെ പ്രതിചേർത്ത് ചന്തേര പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിന്റെ അന്വേഷണം അടച്ചുപൂട്ടിയ നിലയിലാണ്.

ഫാർമേഴ്സ്  ബാങ്കിന്റെ ഭരണ സമിതിയോഗം  ചേർന്ന് എംഡി പ്രതിയായ കേസ്സിൽ സ്ത്രീയടക്കമുള്ള മൂന്ന് ബാങ്ക് ഡയരക്ടർമാരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ നിയോഗിച്ചത് ബാങ്കാണ്. ഫാർമേഴ്സ് ബാങ്ക് ഡയരക്ടർമാരായ ഇ.പി. കുഞ്ഞബ്ദുല്ല, ജയജനാർദ്ദനൻ, കടവത്ത് നാരായണൻ, കണ്ണങ്കൈ കരുണാകരൻ, രവി കൈതക്കാട് എന്നിവരാണ് അന്വേഷണ സംഘം.

മൂന്നംഗ സംഘം ഇന്നലെയാണ് ചെറുവത്തൂർ സ്റ്റേഷൻ റോഡിലുള്ള ഫാർമേഴ്സ് ബാങ്ക് കെട്ടിടത്തിലുള്ള ബാങ്ക് എംഡി, പി.കെ. വിനയകുമാറിന്റെ പ്രത്യേക കാബിൻ തുറന്നു പരിശോധിച്ചത്. ബാങ്ക് ഓഫീസിൽ അകത്തും പുറത്തുമായി മുപ്പതോളം നിരീക്ഷണ ക്യാമറകൾ രാപ്പകൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും,  കേസ്സിൽ പ്രതിയായ ബാങ്ക് എംഡിയുടെ  കാബിനകത്ത് മാത്രം നിരീക്ഷണ ക്യാമറ ഘടിപ്പിച്ചിരുന്നില്ല.

തന്റെ കാബിനകത്ത് നിരീക്ഷണ ക്യാമറയുണ്ടെന്നും, ആ ക്യാമറ പരിശോധിച്ചാൽ സത്യം പുറത്തു വരുമെന്നും ബാങ്ക് എംഡി, കഴിഞ്ഞ ദിവസം പുറത്തു വിട്ട സംഭവത്തിൽ സത്യമില്ലെന്ന് ഇതോടെ തെളിഞ്ഞു. റിട്ടയേർമെന്റ് അടുത്തെത്തിയ എംഡി, പി.കെ വിനയകുമാർ പോലീസിന് പിടികൊടുക്കാതെ ഒളിവിലാണ്. അതിനിടെ ബാങ്ക് വിനയകുമാറിനെ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

LatestDaily

Read Previous

ജിബിജി തട്ടിപ്പ് : പരാതിക്കാരന് അഞ്ചംഗ സംഘത്തിന്റെ ഭീഷണി

Read Next

തിരുവാഭരണം മോഷ്ടിച്ച പൂജാരി പിടിയില്‍