ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂർ ജില്ലയിലെ പുലിക്കുരുമ്പ പൈതൽ മലയിൽ റിസോർട്ട് പണിയാൻ ഭൂമി വാങ്ങി
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: നിക്ഷേപത്തട്ടിപ്പിൽ ആയിരം കോടി രൂപ കൈക്കലാക്കി കേസ്സിലകപ്പെട്ട കുണ്ടംകുഴി വിനോദ് രാജ്യസഭ എംപി, ജോൺ ബ്രിട്ടാസിനെയും വലയിൽ വീഴ്ത്തി. ൈകരളി ടിവിയുടെ എംഡി കൂടിയായ ബ്രിട്ടാസിന്റെ ജന്മനാടായ കണ്ണൂർ പുലിക്കുരുമ്പയ്ക്കടുത്തുള്ള ടൂറിസം കേന്ദ്രമായ പൈതൽമലയിൽ റിസോർട്ട് സ്ഥാപിക്കാനെന്ന പേരിൽ ജിബിജി വിനോദ് സ്ഥലം വാങ്ങിയിട്ടുണ്ട്.
ഈ സ്ഥലത്ത് ഒരു വൈദ്യുതി ഉദ്പ്പാദന പദ്ധതി ആരംഭിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ വിനോദ്കുമാർ ഒക്ടോബർ രണ്ടാം വാരത്തിൽ ജോൺ ബ്രിട്ടാസിനെ സമീപിച്ച് പൈതൽ മലയ്ക്കടുത്ത് പൊതുയോഗം സംഘടിപ്പിച്ച് ജോൺ ബ്രിട്ടാസിനെ പങ്കെടുപ്പിച്ചത്. നിക്ഷേപത്തട്ടിപ്പിൽ വിനോദ് കൈക്കലാക്കിയ ആയിരം കോടി രൂപയിൽ നിന്നാണ് പൈതൽ മലയിലേക്കുള്ള വഴിയിൽ വിനോദ് ഭൂമി വാങ്ങിയത്.
കോവിഡ് കാലത്ത് ജനങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയെന്ന് സ്വയം അവകാശപ്പെട്ട് വ്യാജ സർട്ടിഫിക്കറ്റുകൾ സ്വയം നിർമ്മിച്ച വിനോദ് തിരുവനന്തപുരത്ത് രാജ്ഭവനിൽച്ചെന്ന് കേരള ഗവർണ്ണർ ആരിഫ്മുഹമ്മദ് ഖാനെ പരിചയപ്പെട്ടത് കർണ്ണാടയിൽ നിന്നുള്ള ഒരു സന്യാസി വഴിയാണ്.
കാഷായ വേഷവും തലപ്പാവും ധരിച്ച ഈ യുവ സന്യാസി വഴിയാണ് പേരിനൊപ്പം ഡോക്ടർ എന്ന് ചേർത്ത് ആളുകളെ ഡോക്ടർ എന്ന് പറഞ്ഞ് വിനോദ് തെറ്റിദ്ധരിപ്പിച്ചത്. വിനോദിന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കോവിഡ്കാല പ്രവർത്തനത്തിന് സർട്ടിഫിക്കറ്റ് കൈമാറുന്ന ചിത്രങ്ങളെടുപ്പിച്ച വിനോദ് ഈ പടങ്ങൾ ജിബിജി എന്ന തട്ടിപ്പുകമ്പനിയുടെ വെബ്സൈറ്റിൽ പ്രചരിപ്പിച്ചത് കേരള ഗവർണ്ണറായും തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് ജിബിജിയിൽ പണം മുടക്കിയ നിക്ഷേപകരെ ബോധ്യപ്പെടുത്താനാണ്.
പൈതൽ മലയിൽ റിസോർട്ട് നിർമ്മാണം ആരംഭിച്ചുവെന്ന് കാണിക്കാൻ, നാലിൽ താഴെയുള്ള ജോലിക്കാരെ സ്ഥലത്ത് പണിയെടുപ്പിക്കുന്ന വീഡിയോ ക്ലിപ്പിംഗ്സ് ഷൂട്ട് ചെയ്ത് വിനോദ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്.
കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിലാണ് വിനോദ് ജോൺ ബ്രിട്ടാസിനെ പരിചയപ്പെട്ടത്. ഇയാൾ കാസർകോട് കുണ്ടംകുഴിയിലെ ജിബിജി എന്ന നിക്ഷേപത്തട്ടിപ്പ് കമ്പനിയുടെ സൂത്രധാരനാണെന്നും വഞ്ചനാക്കേസ്സിൽ പ്രതിയാണെന്നും പരിചയപ്പെടുത്തുമ്പോൾ, ജോൺ ബ്രിട്ടാസ് അറിഞ്ഞിരുന്നില്ല.