രാജ്ഭവന് ഡെന്റൽ ക്ലിനിക്കിന് വേണ്ടി 10 ലക്ഷം അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: രാജ്ഭവനിലെ ഡെന്‍റൽ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിക്കണമെന്ന ഗവർണറുടെ ആവശ്യം അംഗീകരിച്ച് ധനവകുപ്പ്. തുക അനുവദിച്ചുകൊണ്ടുള്ള ഫയൽ പൊതുഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. മുഖ്യമന്ത്രി തീരുമാനമെടുത്താൽ ഉത്തരവ് പുറപ്പെടുവിക്കും.

രാജ്ഭവനിൽ നിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് ഡെന്‍റൽ ക്ലിനിക്ക് തുടങ്ങാൻ 10 ലക്ഷം ആവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ജൂലൈയിൽ പൊതുഭരണ സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇക്കാര്യത്തിലാണ് ധനവകുപ്പ് പരിശോധിച്ച് അനുകൂല തീരുമാനമെടുത്തത്.

രാജ്ഭവനിൽ ഇ-ഓഫീസ് സൗകര്യവും കേന്ദ്രീകൃത നെറ്റ് വർക്കിംഗ് സംവിധാനവും സ്ഥാപിക്കുന്നതിന് സർക്കാർ നേരത്തെ 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. സെപ്റ്റംബറിലാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി കടലാസ് രഹിത ഓഫീസ് സൗകര്യം ഒരുക്കുന്നതിന് ഫണ്ട് ആവശ്യപ്പെട്ട് കത്തയച്ചത്.

K editor

Read Previous

കടപ്പത്ര ആദായത്തില്‍ വർധനവ്; രാജ്യത്തെ പലിശ നിരക്കുകള്‍ ഉയർന്നേക്കും

Read Next

ഇന്ത്യയ്ക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാനാകും; ഇന്ത്യക്കാരെ പുകഴ്ത്തി പുടിൻ