ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: മേയറുടെ കത്തിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിൽ നിന്ന് നിയമനത്തിനായി സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച മറ്റൊരു കത്ത് കൂടി പുറത്തുവന്നു.എസ് എ ടി ആശുപത്രിയിലെ ഒമ്പത് നിയമനങ്ങൾക്ക് അർഹരായവരുടെ പട്ടിക കൈമാറണമെന്ന് തിരുവനന്തപുരം മുനിസിപ്പൽ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിൽ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് അനിൽ കത്തയച്ചത്.
ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി നിർമ്മിച്ച റസ്റ്റ് ഹൗസിൽ കുടുംബശ്രീ മുഖേന ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും നിയമനത്തിന് അർഹതയുള്ള കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് കൈമാറണമെന്നും കത്തിൽ പറയുന്നു. മാനേജർ, കെയർടേക്കർ എന്നിവരുടേത് ഉൾപ്പെടെ ഒമ്പത് ഒഴിവുകളാണ് വിശ്രമകേന്ദ്രത്തിലുള്ളത്. ഈ ഒഴിവുകളിലേക്കുള്ള നിയമനം ഒക്ടോബർ 24ന് നടക്കും എന്നാണ് അനിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്തിൽ പറയുന്നത്.
‘സഖാവ്’ എന്ന് അഭിസംബോധന ചെയ്ത കത്തിൽ ഒഴിവുകളുടെ എണ്ണം, യോഗ്യത, ശമ്പളം എന്നിവ വിശദീകരിക്കുന്നു. നഗരസഭയിലെ സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും നഗരസഭയിലെ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്.