തലശേരിയിൽ കുട്ടിയെ ചവിട്ടിയ കേസിൽ പ്രതിയായ മുഹമ്മദ് ഷിഹാദിന്റെ ലൈസന്‍സ് റദ്ദാക്കും

കണ്ണൂര്‍: അതിഥിത്തൊഴിലാളിയുടെ ആറ് വയസ്സുള്ള മകനെ ചവിട്ടിയ തലശ്ശേരി പൊന്ന്യമ്പലം സ്വദേശി കെ.മുഹമ്മദ് ഷിഹാദിന്‍റെ (20) ലൈസൻസ് റദ്ദാക്കും. എൻഫോഴ്സ്മെന്‍റ് ആർടിഒയുടേതാണ് നടപടി. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ഷിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച ഷിഹാദിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമം, മനപ്പൂർവ്വം മുറിവേൽപ്പിക്കൽ, പൊതുഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രാജസ്ഥാൻ സ്വദേശിയായ കുട്ടി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്.

Read Previous

പുതിയതായി അവതരിപ്പിച്ച കരസേനയുടെ സമാനയൂണിഫോം നിര്‍മിക്കുന്നത് കുറ്റകരമാക്കും

Read Next

മോര്‍ബി തൂക്കുപാലം അറ്റകുറ്റപ്പണിയില്‍ വന്‍തട്ടിപ്പ് കണ്ടെത്തി