ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഹൈദരാബാദ്: അനുമതിയില്ലാതെ കെജിഎഫ് 2 ലെ ഗാനങ്ങൾ ഉപയോഗിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി കെജിഎഫിലെ ഗാനങ്ങൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. പകർപ്പവകാശ നിയമത്തിന്‍റെ ലംഘനമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചത്. രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടിയുടെ സോഷ്യൽ മീഡിയ സെല്ലിന്‍റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെയാണ് ബെംഗളൂരുവിലെ എംആർടി മ്യൂസിക് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
കെജിഎഫ് 2 ന്‍റെ ഹിന്ദി പതിപ്പിന്‍റെ പകർപ്പവകാശം വൻ തുക നൽകിയാണ് വാങ്ങിയതെന്ന് കമ്പനി പറയുന്നു. പാട്ടുകൾ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് ദൃശ്യങ്ങൾ കലർത്തി പാട്ടുകൾ പാർട്ടിയുടേതാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിച്ചുവെന്ന് എംആർടി മ്യൂസിക്കിന്‍റെ അഭിഭാഷകൻ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ലോഗോ പ്രചരിപ്പിച്ച ദൃശ്യങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നും കമ്പനി ചൂണ്ടിക്കാട്ടി.
എംആർടി മ്യൂസിക്കിന്‍റെ പകർപ്പവകാശമുള്ള ഗാനം ഭാരത് ജോഡോ യാത്രയ്ക്ക് നിയമവിരുദ്ധമായി ഉപയോഗിച്ചതാണ്. കെ.ജി.എഫ് 2 ന്‍റെ ഹിന്ദി പതിപ്പിലെ ഗാനം നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് ദൃശ്യങ്ങൾ കലർത്തി പാർട്ടിയുടേതെന്ന് തോന്നുന്ന വിധത്തിൽ പ്രചരിപ്പിച്ചു. ഭാരത് ജോഡോ യാത്രയുടെ ലോഗോയും ഇതേ വീഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല, ഈ വീഡിയോ സോഷ്യൽ മീഡിയയിലെ എല്ലാ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയും പ്രചരിപ്പിച്ചു, എംആർടി മ്യൂസിക്കിന്‍റെ അഭിഭാഷകൻ നരസിംഹൻ സമ്പത്ത് പറഞ്ഞു.