ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തലശ്ശേരി: തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന്റെ പേരിൽ യുവാവിന്റെ ചവിട്ടേറ്റ ആറു വയസുകാരനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. ഇതര സംസ്ഥാന സ്വദേശിയായ കുട്ടി ഇപ്പോൾ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്ന് സതീശൻ പറഞ്ഞു. ഈ കുട്ടി ചാരി നിന്നാൽ കാറിന് എന്തെങ്കിലും സംഭവിക്കുമോ? കേരളത്തിലാണ് ഈ സംഭവം നടന്നതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനപ്പെട്ട ആരോ വിളിച്ചിട്ടാണ് പ്രതിയെ പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചതെന്നും സതീശൻ ആരോപിച്ചു. പൊലീസിനെ ഏറെ സമ്മർദ്ദത്തിലാക്കിയ ശേഷമാണ് പ്രതിയെ രാത്രിയിൽ വിട്ടയച്ചത്. “കുട്ടിയോടു ക്രൂരകൃത്യം ചെയ്തയാളെ പൊലീസ് സ്റ്റേഷനില്‍നിന്ന് വിട്ടയയ്ക്കാന് ആരാണ് ശുപാര്‍ശ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കണം. അത് പുറത്തറിയണം. അറിഞ്ഞേ മതിയാകൂ.” സതീശന് പറഞ്ഞു.