എക്സൈസ് ഉദ്യോഗസ്ഥനെതിരെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്:  ഓട്ടോറിക്ഷയിൽ നിരോധിത പാൻമസാല ഉൽപ്പന്നങ്ങളുമായി സഞ്ചരിക്കുന്നതിനിടെ പിടിയിലായ യുവാവിന്റെ വെളിപ്പെടുത്തലിൽ എക്സൈസ് ഉദ്യോഗസ്ഥൻ പ്രതിക്കൂട്ടിൽ. ചോദ്യം ചെയ്യലിൽ പാൻ ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകിയത് എക്സൈസ് ഉദ്യോഗസ്ഥനാണെന്നാണ് കേസിലകപ്പെട്ട ഓട്ടോ ഡ്രൈവറുടെ മൊഴി. കുമ്പളയിലെ  ഓഫീസർക്കെതിരെയാണ്  യുവാവ് പോലീസിന് മൊഴി നൽകിയത്.

ആറങ്ങാടി നിലാങ്കരയിലെ കെ. നാസറിനെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.  ഇന്നലെ പുല്ലൂരിലാണ്  യുവാവിനെ പിടികൂടിയത്. എക്സൈസ്  ഓഫീസറാണ്  ഉൽപ്പന്നങ്ങളെത്തിച്ചു നൽകിയതെന്നാണ് യുവാവിന്റെ മൊഴി. ലഹരിക്കെതിരെ സർക്കാർ ബോധവൽക്കരണം നടത്തുന്നതിനിടയിലാണ് എക്സൈസ് ഉദ്യോഗസ്ഥൻ പാൻ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുവാൻ കൂട്ടുനിന്നെന്ന മൊഴി പുറത്തു വന്നത്.

Read Previous

ഇന്ത്യയിൽ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വർധനവ്; സ്കൂളുകളും അധ്യാപകരും കുറയുന്നു

Read Next

ചാക്ക് നിറയെ ലഹരി, ബേബി കുടുങ്ങി