ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളുകളില്‍ പുതുതായി പ്രവേശിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം സ്‌കൂളുകളുടെയും അധ്യാപകരുടെയും എണ്ണം കുറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം സ്കൂള്‍ വിദ്യാഭ്യാസത്തെ കാര്യമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുപതിനായിരത്തിലധികം സ്കൂളുകള്‍ പൂട്ടുകയും 1.89 ലക്ഷം അധ്യാപകര്‍ ജോലി രാജിവയ്ക്കുകയും ചെയ്തുവെന്നാണ് കണക്ക്.
സാമ്പത്തിക പിരിമുറുക്കത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളിലേക്ക് ചേക്കേറിയ കുട്ടികളുടെ എണ്ണത്തില്‍ കോവിഡിന്റെ ഒന്നാം തരംഗത്തെ അപേക്ഷിച്ച് ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജൂക്കേഷന്‍ പ്ലസിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് കണക്കുകള്‍. 2021-22 അധ്യയന വര്‍ഷത്തിലെ വിവരമാണിത്.