വനിതാ സഹകരണ സംഘത്തിലെ നിക്ഷേപത്തുക തിരികെ നൽകിയില്ലെന്ന് പരാതി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : വനിതാ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പ്രതിദിന കലക്ഷൻ തുക തിരികെ നൽകിയില്ലെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് പരാതി. ഇരിയ മൂട്ടിച്ചരലിലെ ടി.വി. മദനനാണ് ഹോസ്ദുർഗ്ഗ് വനിതാ സഹകരണ സംഘം സിക്രട്ടറിക്കെതിരെ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയത്.

ടി.വി. മദനൻ സഹകരണ സംഘത്തിൽ നിക്ഷേപിച്ചിരുന്ന പണം 180 ദിവസത്തിന് ശേഷം തിരികെ ആവശ്യപ്പെട്ടിരുന്നു. ഒരുവർഷം പൂർത്തിയാകാതെ നിക്ഷേപത്തുക തിരികെ നൽകില്ലെന്നാണ് സിക്രട്ടറി മദനനെ അറിയിച്ചത്.

പ്രതിദിന നിക്ഷേപത്തുക തിരികെ കിട്ടാൻ ഇദ്ദേഹം പലതവണ വനിതാ സൊസൈറ്റിയിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഇതേത്തുടർന്നാണ് മദനൻ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയത്.

LatestDaily

Read Previous

കാറിന് ചാരിനിന്ന കുട്ടിയെ കാറുടമ ചവിട്ടിത്തെറിപ്പിച്ചു യുവാവിനെതിരെ നരഹത്യാശ്രമത്തിന് കേസ്

Read Next

എം.വി. ഗോവിന്ദൻ പാർട്ടിയിൽ രണ്ടാമൻ