ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തലശ്ശേരി : റോഡരികിൽ നിർത്തിയിട്ട കാറിൽ ചാരിനിന്നതിന് പരദേശിയായ കൊച്ചു കുട്ടിയെ കാറുടമ ഷൂസിട്ട കാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ചു. ചവിട്ടേറ്റ് നട്ടെല്ലിന് സാരമായി ക്ഷതമേറ്റ ആറു വയസുകാരൻ തലശ്ശേരി ജനറൽ ആശുപത്രിയിലാണ്. പുതിയ ബസ് സ്റ്റാന്റ് മണവാട്ടി ജംഗ്ഷനടുത്ത് ഇന്നലെ രാത്രി 8 മണിയോടെയാണ് പുത്തൻ പണക്കാരന്റെ ക്രൂരത.
കളിപ്പാട്ടങ്ങൾ വിൽക്കാനെത്തിയ രാജസ്ഥാനി കുടുബത്തിലെ ഗണേശൻ എന്ന കുട്ടിയാണ് മനസറിയാത്ത കുറ്റത്തിന് ജനത്തിന്റെ കൺവെട്ടത്ത് ആക്രമിക്കപ്പെട്ടത്. അപലപനീയമായ ക്രൂരകൃത്യത്തിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ നവ മാധ്യമങ്ങളിലൂടെ നാടറിഞ്ഞതോടെ, കുറ്റാരോപിതനായ കാറുടമ പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ 20, തലശ്ശേരി പോലീസ് വിളിച്ചു വരുത്തി കാര്യമന്വേഷിച്ചശേഷം വിട്ടയച്ചു.
കൊച്ചു കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച പ്രതിയെ കൈയ്യിൽ കിട്ടിയിട്ടും കേസെടുക്കാതെ വിട്ടയച്ചുവെന്ന വാർത്തയും പിറകെ പ്രചരിച്ചതോടെ ഇന്ന് രാവിലെ ഉറക്കം തെളിഞ്ഞ പോലീസ് ശിഹ്ഷാദിനെ വീണ്ടും വിളിച്ചു വരുത്തി കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ എന്തു കേസെടുക്കണമെന്ന സംശയം പിന്നെയും പോലീസിനുണ്ടായി. വിവരറിഞ്ഞ ഉടൻ ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. മനോജ് കുമാർ പോലീസ് മേധാവികളെ ബന്ധപ്പെട്ടു രൂക്ഷമായി പ്രതികരിച്ചു.
സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജും റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതോടെ ശിഹ്ഷാദിന്റെ പേരിൽ രാവിലെ വധശ്രമമുൾപ്പെടെ വകുപ്പുകൾ ചേർത്ത് കേസെടുക്കുകയായിരുന്നു. സംഭവറിഞ്ഞയുടനെ സി.പി.എം. കണ്ണൂർ ജില്ലാ സിക്രട്ടറി എം.വി.ജയരാജനും മറ്റ് നേതാക്കളും ആശുപത്രിയിലെത്തി പരിക്കേറ്റ കുട്ടിയേയും മാതാപിതാക്കളെയും ആശ്വസിപ്പിച്ചു.
വിവരമറിഞ്ഞ് വിവിധ രാഷ്ടിയ പാർട്ടി, യുവജന സംഘടനാ നേതാക്കൾ ആശുപത്രിയിലെത്തിക്കൊണ്ടിരിക്കയാണ്. സംഘർഷ സാധ്യതയിൽ പോലീസും ജാഗ്രത പാലിക്കുന്നുണ്ട്. ഡി.സി.സി.പ്രസിഡണ്ട് മാർട്ടിൻ ജോർജ്, സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും റബ്കോ ചെയർമാനുമായ കാരായി രാജൻ, സി.പി.എം. തലശ്ശേരി ഏരിയാ സിക്രട്ടറി സി.കെ.രമേശൻ, ആശുപത്രി വികസന സമിതി അംഗം എം.പി.അരവിന്ദാക്ഷൻ, തുടങ്ങിയവർ ആശുപത്രിയിലെത്തി
അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസും ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു. ക്രുര സംഭവത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്യത്തിൽ മഹിളകൾ തലശ്ശേരിയിൽ പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐയും പ്രതിഷേധ പ്രകടനം നടത്തി.