ഗുജറാത്തിൽ ഇസുദാന്‍ ഗഢ്‌വി എഎപി മുഖ്യമന്ത്രി സ്ഥാനാർത്ഥി

ന്യൂഡല്‍ഹി: ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന ഇസുദാന്‍ ഗഢ്‌വിയാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. അഭിപ്രായ വോട്ടെടുപ്പില്‍ 73% വോട്ട് നേടിയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായത്. കഴിഞ്ഞ വര്‍ഷമാണ് ഇസുദാന്‍, ആം ആദ്മി പാര്‍ട്ടിയില്‍ ചേർന്നത്.

പാര്‍ട്ടിയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനുമുമ്പ് ഗുജറാത്തില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു ഇസുദാന്‍. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ശൈലി അദ്ദേഹത്തിന് വന്‍ സ്വീകാര്യത നല്‍കി.

ദൂരദര്‍ശനില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന ‘യോജന’ എന്ന ഷോ വന്‍ ജനപ്രീതി നേടിയിരുന്നു. പോര്‍ബന്ദറില്‍നിന്ന് ഇ.ടി.വിക്കുവേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

Read Previous

വർക്ക്‌ഷോപ്പിൽ കയറി മടുത്തു; സ്വന്തം വാഹനത്തിന് തീയിട്ട് ഉടമ

Read Next

ബാങ്ക് ലൈംഗിക പീഡനം ഒതുക്കാൻ കോൺ. നേതാക്കൾ ഇരയെ വീട്ടിൽ കണ്ടു