ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങ് നവംബർ 20ന് വൈകിട്ട് 5ന് ആരംഭിക്കും

ദോഹ: നവംബർ 20ന് വൈകുന്നേരം 5 മണിക്ക് (ഇന്ത്യൻ സമയം രാത്രി 7.30) അൽഖോറിലെ അൽബൈത്ത് സ്റ്റേഡിയത്തിൽ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. മൂന്ന് മണി മുതൽ പ്രവേശന കവാടങ്ങൾ തുറക്കും.

ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി 7 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) മത്സരം ആരംഭിക്കും.

പ്രാദേശിക സംഘാടകർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഉദ്യോഗസ്ഥർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഉദ്ഘാടന ചടങ്ങിന്‍റെ സമയം പ്രഖ്യാപിച്ചത്. നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളിലായാണ് ടൂർണമെന്‍റ് നടക്കുക.

Read Previous

ഇന്ത്യയില്‍ നിശ്ചലമായ ട്വിറ്റര്‍ സാധാരണ നിലയിലേക്കെത്തുന്നു

Read Next

ഗവർണർക്കെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സർവകലാശാല സെനറ്റ് യോഗം