തൊഴിലാളികൾക്ക് ആശ്വാസമായി പിഎഫ് പെൻഷൻ കേസിൽ വിധി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: തൊഴിലാളികൾക്ക് അനുകൂലമായി പിഎഫ് പെൻഷൻ കേസിൽ വിധി പ്രഖ്യാപിച്ചു. ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗികമായി ശരിവച്ചു. പെൻഷൻ 12 മാസത്തെ ശരാശരിയിൽ നൽകണമെന്നാണ് നിർദ്ദേശം. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികളിലാണ് വിധി.

ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാരും എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ) സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

K editor

Read Previous

സര്‍ക്കാര്‍ ആറു വയസ്സുകാരന്റെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Read Next

കെടിയു വി.സി സ്ഥാനം ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ എസ്.എഫ്.ഐ തടഞ്ഞു