ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ദശലക്ഷക്കണക്കിന് ഡോസ് കൊവാക്സിൻ അടുത്ത വർഷം ആദ്യം കാലഹരണപ്പെടുമെന്നും രാജ്യത്ത് കോവിഡ്-19 വാക്സിനേഷന്റെ ഉപയോഗം കുറഞ്ഞത് കാരണം അവ ഉപേക്ഷിക്കേണ്ടി വരുമെന്നും റിപ്പോർട്ട്. കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന്റെ 200 ദശലക്ഷത്തിലധികം ഡോസുകളും 2023 ന്റെ തുടക്കത്തിൽ കാലഹരണപ്പെടുമെന്നതിനാൽ വലിയ നഷ്ടമാണ് നേരിടുന്നത്.
ഈ വർഷം ആദ്യം കമ്പനി ഉൽപാദനം നിർത്തിയിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്ഐഐ) കോവിഷീൽഡിനൊപ്പം രാജ്യത്ത് ഉപയോഗിക്കുന്ന പ്രധാന കോവിഡ്-19 വാക്സിനുകളിൽ ഒന്നാണ് കൊവാക്സിൻ. രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും പൂർണ്ണമായും വാക്സിനേഷൻ നൽകിയതിനാലും പുതിയ അണുബാധകൾ കുറവായതിനാൽ പലരും ബൂസ്റ്റർ ഡോസ് ഒഴിവാക്കിയതിനാലും വാക്സിൻ ആവശ്യകത കുറഞ്ഞു.
രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 98 ശതമാനത്തിലധികം പേർക്കും കുറഞ്ഞത് ഒരു ഡോസ് കോവിഡ്-19 വാക്സിൻ ലഭിച്ചതായും 92 ശതമാനം പേർക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.