ക്ഷേത്ര സ്വർണ്ണാഭരണവുമായി പൂജാരി മുങ്ങി

സ്വന്തം ലേഖകൻ

മഞ്ചേശ്വരം: മഞ്ചേശ്വരം ഹൊസബെട്ടുവിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷ്ടിച്ച പൂജാരിക്കെതിരെ പോലീസ് കേസ്. ഹൊസബെട്ടു മംഗേഷ് ശാന്ത ദുർഗാ ദേവസ്ഥാനത്തു നിന്നാണ് അഞ്ചരപ്പവന്റെ സ്വർണ്ണാഭരണങ്ങൾ കാണാതായത്.

ശ്രീകോവിലിനകത്തെ ശാന്താ ദുർഗാ പ്രതിഷ്ഠയിലണിഞ്ഞിരുന്ന 3 പവന്റെ സ്വർണ്ണാഭരണവും ലക്ഷ്മി പ്രതിഷ്ഠയിൽ അണിഞ്ഞിരുന്ന രണ്ടരപ്പവന്റെ സ്വർണ്ണാഭരണവുമാണ് കാണാതായത്.

ക്ഷേത്ര ട്രസ്റ്റി ദീപക് റാവുവിന്റെ 62, പരാതിയിൽ തിരുവനന്തപുരം ചിങ്ങപ്പള്ളത്തെ ശങ്കറിന്റെ മകനും ക്ഷേത്ര പൂജാരിയുമായ എസ്. ദീപകിനെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.

Read Previous

ഫിലിപ്പൈൻസ് ട്രെയിനപകടത്തിൽ രക്ഷപ്പെട്ട പ്രവാസി പയ്യന്നൂരിൽ ട്രെയിൻ തട്ടി മരിച്ചു

Read Next

2018ലെ വെള്ളപ്പൊക്കം സിനിമയാവുന്നു; അണിനിരക്കുന്നത് വൻ താരനിര