ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കെജിഎഫ് സീരീസിന് ശേഷം കന്നഡ സിനിമാ മേഖലയിൽ നിന്ന് വൻ ഹിറ്റായി മാറിയ ‘കാന്താര’ നവംബർ രണ്ടാം പകുതിയിൽ ഒടിടിയിൽ റിലീസ് ചെയ്യും. ആമസോൺ പ്രൈം നവംബർ 18ന് ചിത്രം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, ആഗോള ബോക്സ് ഓഫീസിൽ ചിത്രം 310 കോടി രൂപയോളം നേടി. തുടക്കത്തിൽ കന്നഡയിൽ മാത്രം റിലീസ് ചെയ്ത ചിത്രം കർണാടകയിലെ കെജിഎഫിന്‍റെ ആദ്യ ഭാഗത്തേക്കാൾ കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയതായി രണ്ട് ചിത്രങ്ങളുടെയും നിർമ്മാതാക്കളായ ഹോംബാലെ പ്രൊഡക്ഷൻസ് പറഞ്ഞു. മലയാളം ഉൾപ്പെടെയുള്ള മറ്റ് ഭാഷാ പതിപ്പുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഹിന്ദി പതിപ്പ് 50 കോടി കടന്നപ്പോൾ മലയാളം പതിപ്പ് 10 കോടി രൂപ കടന്നു. റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് മലയാളത്തിലെത്തിച്ചത്. ‘കെജിഎഫ്’ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിച്ച് സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ തരംഗങ്ങൾ സൃഷ്ടിച്ചു.