ഇടപാടുകൾക്കിനി ഡിജിറ്റൽ രൂപ; ഡിജിറ്റൽ കറൻസി പരീക്ഷിച്ച് ആർബിഐ

ആർബിഐയുടെ ഡിജിറ്റൽ കറൻസിയായ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പരീക്ഷണം ആരംഭിച്ചു. ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഹോൾസെയിൽ ഡിജിറ്റൽ കറൻസിയാണ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത്.

പരീക്ഷണത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകൾക്കും വിദേശ രാജ്യങ്ങളുമായുള്ള ഇടപാടുകൾക്കും ഇത് ഘട്ടം ഘട്ടമായി നടപ്പാക്കും.

നിലവിലെ നോട്ടുകളുടെ ഡിജിറ്റൽ രൂപമായിരിക്കും ഇത്. ഡിജിറ്റൽ രൂപയ്ക്ക് വിനിമയ മാധ്യമം എന്ന നിലയിൽ കറൻസി നോട്ടുകളുടെ എല്ലാ സവിശേഷതകളും ഉണ്ടായിരിക്കും.

K editor

Read Previous

6 സംസ്ഥാനങ്ങളിലെ 7 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് നിര്‍ണായക ഉപതിരഞ്ഞെടുപ്പ്

Read Next

മലയാള സിനിമയിൽ ന്യൂ ജനറേഷൻ എന്നൊന്നില്ല: അടൂർ ഗോപാലകൃഷ്ണൻ