ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
റിയാദ്: ബഹ്റൈനിൽ നടന്ന ജെ ഫൈവ് ഇസാ ടൗൺ ടൂർണമെന്റിൽ ജേതാവായി സൗദി വനിത ടെന്നീസ് താരം യാര അൽ-ഹഖ്ബാനി. ഞായറാഴ്ച നടന്ന ഫൈനലിൽ റഷ്യൻ താരം ടാംറ എർമകോവിനെ 6-4, 6-2 എന്ന സ്കോറിനാണ് 17കാരി തോൽപിച്ചത്. രണ്ടാം തവണയാണ് ഇരുവരും ഏറ്റുമുട്ടുന്നത്. 2021ലെ ജെ ഫോർ ഇസ ടൗൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ എർമക്കോവയെ 6-1, 6-2 എന്ന സ്കോറിന് യാര അൽ-ഹഖ്ബാനി തോൽപിച്ചിരുന്നു.
നിലവിൽ ഇന്റർനാഷനൽ ടെന്നീസ് ഫെഡറേഷന്റെ (ഐ.ടി.എഫ്) 946ാം റാങ്കിലാണ് യാര അൽ-ഹഖ്ബാനി. ശനിയാഴ്ച നടന്ന ബഹ്റൈൻ ടൂർണമെന്റിന്റെ സെമിയിൽ ഇസ്രയേലിന്റെ ഇസബെൽ ബിലാസിനെയാണ് പരാജയപ്പെടുത്തിയത്. 2004ൽ ജനിച്ച യാര അൽ-ഹഖ്ബാനി പ്രഫഷണൽ തലത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിത ടെന്നീസ് താരമാണ്.