സെൽ ഫോണിൽ യുവതിയുടെ കുളി സീൻ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

അജാനൂർ: കുളിമുറിയുടെ വെന്റിലേറ്ററിൽ ഒളിക്യാമറ ഘടിപ്പിച്ച് ഭർത-ൃമതിയായ യുവതിയുടെ നഗ്നമേനി പകർത്താൻ ശ്രമിച്ച യുവാവിനെ കയ്യോടെ  പിടികൂടി പോലീസിലേൽപ്പിച്ചു.

ഇന്ന് രാവിലെ മീനാപ്പീസ് കടപ്പുറത്താണ് യുവതിയുടെ കുളിരംഗം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിച്ച മൽസ്യ ക്കച്ചവടക്കാരനായ ബല്ലാകടപ്പുറത്തെ നാൽപതുകാരനെ നാട്ടുകാർ തടഞ്ഞു വെച്ച് ഹൊസ്ദുർഗ് പോലീസിന് കൈമാറിയത്.

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കാനെത്തിയതായിരുന്നു യുവതി. വെന്റിലേറ്ററിൽ ക്യാമറ കണ്ട യുവതി കുളി നിർത്തിയ ശേഷം സെൽഫോൺ കൈക്കലാക്കി ബന്ധുക്കളെ അറിയിക്കുക യായിരുന്നു . വീഡിയോ ഒാൺ ചെയ്ത നിലയിലായിരുന്നു മൊബൈൽ.

ഈ സമയം കുളിമുറിയുടെ പിറക് വശത്ത് ആകാംക്ഷയോടെ കാത്ത് നിൽക്കുകയായിരുന്നു യുവാവ് .

നാട്ടുകാർ വിവരമറിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തത്.

സെൽഫോണിൽ പകർത്തിയ വീഡിയോ പരിശോധിച്ചതിൽ യുവതിയുടെ കുളി രംഗം പകർത്താനായിട്ടില്ലെന്ന് കണ്ടെത്തി. കുളിക്കുന്നതിന് മുൻപ്  യുവതി വീട്ടു മുറ്റത്ത് അലക്കുന്ന രംഗം  മൊബൈലിൽ ചിത്രീകരിച്ചതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയ തങ്ങളുടെ വീട്ടിലേക്ക് നിക്ഷേപകരുടെ മാർച്ച്

Read Next

ഭാഗ്യം കീറിയെറിഞ്ഞു നഷ്ടമായത് 5 ലക്ഷം