ഐഫോണുകൾ ഒഴികെ എല്ലാ 5ജി ഫോണുകളിലും നവംബറിൽ എയർടെൽ 5ജി ലഭ്യമാകും

ഈ മാസം പകുതിയോടെ ആപ്പിൾ ഐഫോണുകൾ ഒഴികെയുള്ള എല്ലാ 5 ജി ഫോണുകളിലും എയർടെൽ 5 ജി സേവനങ്ങൾ ലഭ്യമാകുമെന്ന് ഭാരതി എയർടെൽ അറിയിച്ചു. നവംബർ ആദ്യവാരം ആപ്പിൾ പുതിയ സോഫ്റ്റ് വെയർ അപ്ഗ്രേഡ് അവതരിപ്പിക്കുമെന്നും ഡിസംബർ പകുതിയോടെ എയർടെൽ 5ജി ഐഫോണുകളിലും എത്തുമെന്നും എയർടെൽ എംഡിയും സിഇഒയുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.

“നിലവില്‍ 4 ജി നിരക്കുകളിലാണ് എയര്‍ടെല്‍ 5 ജി സേവനം നല്‍കുന്നത്. അടുത്ത 6-9 മാസങ്ങള്‍ക്കുള്ളില്‍ 5 ജി സേവനങ്ങളുടെ നിരക്ക് നിശ്ചയിക്കും. സാംസങിന് 27 5 ജി മോഡലുകളുണ്ടെന്നാണ് തോന്നുന്നത്. ഇതില്‍ 16 മോഡലുകളില്‍ ഇതിനകം എയര്‍ടെല്‍ 5 ജി ലഭിക്കുന്നുണ്ട്. വണ്‍പ്ലസിന്റെ 17 മോഡലുകളും ഇപ്പോള്‍ ഞങ്ങളുടെ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവോയുടെ എല്ലാ 34 മോഡലുകളും റിയല്‍മിയുടെ 34 മോഡലുകളും ഞങ്ങളുടെ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കും. ഷാവോമിയുടെ 33 മോഡലുകളും ഒപ്പോയുടെ 14 മോഡലുകളും പ്രവര്‍ത്തിക്കും. ആപ്പിളിന്റെ 13 മോഡലുകളില്‍ നവംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് എത്തും. ഡിസംബര്‍ പകുതിയോടെ അവയും തയ്യാറാവും” അദ്ദേഹം കൂട്ടിച്ചേർത്തു.

K editor

Read Previous

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തലവരിപ്പണം വാങ്ങുന്നത് നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി

Read Next

ആരാധകർക്ക് കിംഗ് ഖാന്‍റെ സമ്മാനം; തകർപ്പന്‍ ആക്ഷൻ രംഗങ്ങളുമായി പത്താൻ ടീസർ