ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: സ്പ്രൈറ്റ്, തംസ് അപ്പ് എന്നിവയ്ക്ക് പിന്നാലെ, ശീതളപാനീയമായ മാസയെ ബില്യൺ ഡോളർ ബ്രാൻഡായി ഉയർത്താൻ മാതൃ കമ്പനിയായ കൊക്ക-കോള ലക്ഷ്യമിടുന്നു. 2024ഓടെ മാസയുടെ വാർഷിക വിൽപ്പന 1 ബില്യൺ ഡോളറിലെത്തിക്കാനാണ് കൊക്കകോള ഇന്ത്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം, നാരങ്ങ രുചിയിലുള്ള ശീതളപാനീയമായ സ്പ്രൈറ്റ് ഇന്ത്യൻ വിപണിയിൽ ബില്യൺ ഡോളർ ബ്രാൻഡായി ഉയർന്നിരുന്നു. ഇന്ത്യൻ വിപണിയിൽ 1 ബില്യൺ ഡോളറിലെത്തിയ ആദ്യ ഇന്ത്യൻ ബ്രാൻഡാണ് തംസ് അപ്.
മാസയെ ബില്യൺ ഡോളർ ബ്രാൻഡായി ഉയർത്തുമെന്നും എന്നാൽ അതിന് കുറച്ച് സമയമെടുക്കുമെന്നും ഇന്ത്യയുടെയും തെക്ക് പടിഞ്ഞാറൻ ഏഷ്യയുടെയും ചുമതലയുള്ള കമ്പനിയുടെ പ്രസിഡന്‍റ് സങ്കേത് റേ പറഞ്ഞു. ഈ വർഷം അത് സംഭവിക്കാത്തതിന്‍റെ കാരണം മാസയുടെ ഉൽപാദനം നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ചതാണ്. മാമ്പഴത്തിന്‍റെ ലഭ്യത കുറഞ്ഞതും വില ഉയർന്നതും ഉൽപാദനത്തെ ബാധിച്ചു. ഈ പ്രതിസന്ധിയെ കമ്പനി അതിജീവിച്ചു. അടുത്ത വർഷം അതായത് 2024ൽ ഒരു ബില്യൺ ഡോളർ ബ്രാൻഡായി മാറാൻ മാസയ്ക്ക് കഴിയുമെന്ന് സങ്കേത് റേ പറഞ്ഞു.