ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഒക്ടോബറിൽ രാജ്യത്തുടനീളമുള്ള ദീപാവലി ഉത്സവാഘോഷങ്ങൾ പൊടിപിടിച്ചതോടെ യുപിഐ ഇടപാടുകൾ സർവകാല റെക്കോർഡിലെത്തി. 7 ബില്യൺ രൂപയുടെ മൊത്തം ഇടപാടുകളാണ് ഒരു മാസത്തിനിടെ യുപിഐ മുഖേന നടന്നത്. മൊത്തം മൂല്യം 1.12 ലക്ഷം കോടി രൂപയാണ്.
ഒക്ടോബറിൽ ഇടപാടുകളിൽ 73 % വാർഷിക വർദ്ധനവ് രേഖപ്പെടുത്തി, മൂല്യത്തിൽ 57%. കൂടുതൽ ഉപഭോക്താക്കൾ ഓൺലൈനായി ഉൽപ്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നത് കൊണ്ട് യുപിഐ ഡിജിറ്റൽ പേമെന്റ് സവിധാനത്തിന് പ്രചാരം വർധിച്ചുവരികയാണ്.
നാഷണൽ പേമെൻറ്റ്സ് കോർപറേഷൻ 2016 ൽ യുപിഐ ആരംഭിച്ച് 2019 ഒക്ടോബറിൽ ഒരു ശതകോടി ഇടപാടുകൾ പ്രോസസ്സ് ചെയ്തു. ഒക്ടോബർ 2020 ൽ 2 ശതകോടി, പത്ത് മാസത്തിന് ശേഷം മാസത്തിൽ 3 ശതകോടി ഇടപാടുകൾ നടത്താൻ സാധിച്ചു.