ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. എഎസ്ഐ ഉൾപ്പെടെ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ലഷ്കറെ ത്വയ്ബ പ്രവർത്തകൻ മുക്തിയാർ ബട്ട് ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. നിരവധി ഭീകരാക്രമണങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു.

ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഒളിച്ചിരുന്ന ഭീകരരാണ് ആദ്യം ആക്രമണം നടത്തിയത്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.

അതേസമയം, ശ്രീനഗറിൽ വൻ ആയുധ ശേഖരവും വെടിക്കോപ്പുമായി മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 31ന് കുപ്‌വാരയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ഷോപ്പിയാനിൽ സൈന്യവും ജമ്മു കശ്മീർ പോലീസും ചേർന്ന് നടത്തിയ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

K editor

Read Previous

മ്യൂസിയം പരിസരത്ത് യുവതിയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയില്‍ 

Read Next

തെലങ്കാന സർക്കാർ ബിജെപിയെ പിന്തുണക്കുന്നുവെന്ന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി