സീറോഡ് പീഡനം: നാലു കേസുകളിൽ കുറ്റപത്രം

പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഉടൻ പരിഗണിച്ചേക്കും

കാഞ്ഞങ്ങാട്:   പതിനാറുകാരി പെൺകുട്ടിയെ നിരവധി പേർ പീഡിപ്പിച്ച്  ഗർഭിണിയാക്കുകയും, ഗർഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്ത തൈക്കടപ്പുറം സീറോഡ് പീഡനക്കേസുകളിൽ നാല് കേസുകളിൽ   . പോലീസ് കാസർകോട് പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 

മൂന്ന് കേസുകളുടെ കുറ്റപത്രം ഇന്നും ഒരു കേസിൽ ഇന്നലെയുമാണ്  കുറ്റ പത്രം നീലേശ്വരം പോലീസ് കോടതിക്ക് കൈമാറിയത്.

ഒാട്ടോഡ്രൈവർ ഞാണിക്കടവിലെ റിയാസ് 25 പ്രതിയായതാണ്  ഒരു കേസ്. ഞാണിക്കടവിലെ മുഹമ്മദലി 25, പ്രതിയായ കേസിലും പീഡനത്തിനിരയായ പെൺ കുട്ടിയുടെ പിതാവ് പ്രതിയായ  മറ്റൊരു കേസിലുമാണ് അന്വേഷണം പൂർത്തിയാക്കി പോലീസ് പോക്സോ കോടതിക്ക് കുറ്റപത്രം സമർപ്പിച്ചത്. 

പിതാവടക്കമുള്ള മൂന്ന് പ്രതികളും പെൺകുട്ടിയുടെ വീട്ടിലാണ് കുട്ടിയെ ബലാൽസംഗത്തിനിരയാക്കിയത്. മുഹമ്മദും, റിയാസും പീഡിപ്പിച്ച കേസുകളിൽ പെൺകുട്ടിയുടെ പിതാവിനെ, പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ച കുറ്റത്തിന് രണ്ടാം പ്രതിയാക്കിയാണ് പോലീസ് അന്വേഷണം അവസാനിപ്പിച്ചത്. ഗർഭിണിയായ പെൺകുട്ടിയെ കാഞ്ഞങ്ങാട് അരിമല ആശുപത്രിയിൽ ഗർഭാശയരോഗ വിദഗ്ധ ഡോ: അംബുജാക്ഷി , ലക്ഷ്മി മേഘൻ ആശുപത്രിയിലെ സ്കാനിംഗ് വിദഗ്ധ ഡോ: ശീതളിന്റെ സ്കാനിംഗ്  പരിശോധനാ റിപ്പോർട്ടിന്റെ ബലത്തിൽ ഗർഭഛിദ്രത്തിന് വിധേയമാക്കുകയും , ഉദരത്തിൽ നിന്നും പുറത്തെടുത്ത ഭ്രൂണാവശിഷ്ടം പെൺകുട്ടിയുടെ വീടിന് സമീപം കുഴിച്ചിട്ട നിലയിൽ പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

ഭ്രൂണത്തിൽ നിന്നും ശേഖരിച്ച സാമ്പിൾ കോഴിക്കോട് ലബോറട്ടറിയിലേക്ക് പരിശോധനക്കയക്കുകയും ,റിമാന്റിലുള്ള പ്രതികളുടെ രക്ത സാമ്പിൾ ജയിലിൽ ശേഖരിച്ച് പരിശോധനക്കയച്ചതിൽ ഭ്രൂണത്തിന്റെ ഉത്തരവാദിത്തം പിതാവിനാണെന്ന് ഉറപ്പിച്ച ശേഷമാണ് കുറ്റപത്രം അന്തിമമാക്കിയത്.

പടന്നക്കാട് ഞാണിക്കടവിലെ ക്വിന്റൽ മുഹമ്മദ് പ്രതിയായ മറ്റൊരു കേസിന്റെ  കുറ്റപത്രമാണ് അന്വേഷണ സംഘം ഇന്നലെ കോടതിക്ക് കൈമാറിയത്.

ഈ കേസിൽ പെൺകുട്ടിയുടെ മാതാവ് കൂട്ടുപത്രിയാണ്. 2018–ൽ പെൺകുട്ടിക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴാണ് പീഡനം നടന്നത്. പടന്നക്കാട് ഞാണിക്കടവിലെ പ്രതിയുടെ ഇരുനില വീട്ടിലെത്തിച്ച ശേഷം മുകൾ നിലയിലെ മുറിയിൽ  ക്വിന്റൽ മുഹമ്മദ് പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

നീലേശ്വരത്ത് നിന്നും വാഹനത്തിൽ കയറ്റി കാഞ്ഞങ്ങാട്ടെത്തിച്ച ശേഷം, കാഞ്ഞങ്ങാട്ടെ കടയിൽ നിന്നും ചെരുപ്പ് വാങ്ങി നൽകി.   പിന്നീട് പെൺകുട്ടിയെ,അനുജനൊപ്പം  ഞാണിക്കടവിലെ വീട്ടിലെത്തിക്കുകയായിരുന്നു. സഹോദരനാണ് കേസിലെ മുഖ്യ സാക്ഷി.

പെൺകുട്ടി പീഡനം സംബന്ധിച്ച്   പ്രതികൾക്കെതിരെ വ്യക്തമായി മൊഴി നൽകിയതിന്റെ ബലത്തിലാണ് നീലേശ്വരം പോലീസ് കേസെടുത്ത്  അന്വേഷണമാരംഭിച്ചത്. മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതി ക്വിന്റൽ മുഹമ്മദ്   ഒരു മാസം മുമ്പ് പോലീസിൽ  കീഴടങ്ങുകയും ചെയ്തുക്വിന്റൽ മുഹമ്മദിപ്പോൾ  റിമാന്റിലാണ്.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ  പരിഗണനയിലുള്ളതിനാൽ  കൂട്ട് പ്രതിയായ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. നീലേശ്വരം സബ് ഐപി,   സതീഷ്കുമാർ തുടക്കത്തിലും പിന്നീട് ചീമേനി പോലീസ് ഇൻസ്പെക്ടർ അനിൽ കുമാറും അന്വേഷണം പൂർത്തിയാക്കിയാണ് കോടതിയിൽ കുറ്റ പത്രം സമർപ്പിച്ചത്.

16 കാരിയെ പീഡിപ്പിക്കുകയും ഗർഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് വനിതാ ഡോക്ടർമാർ പെൺകുട്ടിയുടെ മാതാപിതാക്കൾ ഉൾെപ്പടെ പ്രതികളാക്കപ്പെട്ട്  ആറ് കേസുകളാണ് നീലേശ്വരം പോലീസ് റജിസ്റ്റർ ചെയ്യ്തത്. കണ്ണൂർ ഡി.ഐ. ജിയുടെ അന്തിമ പരിശോധനക്കയച്ചിരുന്ന കുറ്റപത്രം ആറും പരിശോധന പൂർത്തിയാക്കി തിരികെ ലഭിച്ചതോടെ പോലീസ് നടപടികൾ പൂർത്തിയാവുകയായിരുന്നു.

ശേഷിക്കുന്ന രണ്ട്  പീഡനക്കേസുകളുടെയും കുറ്റ പത്രങ്ങൾ അടുത്ത ദിവസം പോക്സോ കോടതിയിൽ സമർപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

ഡോക്ടർ അംബുജാക്ഷിക്കും  ഡോക്ടർ ശീതളിനുമെതിരായി റജിസ്റ്റർ ചെയ്ത കേസിന്റെ കുറ്റപത്രം പടന്നക്കാട്ടെ ജിംഷെരീഫ്, അഹമ്മദ് എന്നിവർക്കെതിരെയുള്ള മറ്റൊരു കേസിലെ കുറ്റപത്രവുമാണ് കോടതിയിൽ സമർപ്പിക്കാൻ  ഇനി അവശേഷിക്കുന്നത് ഇരു  കേസുകളിലും കുറ്റപത്രം തയ്യാറാണ്. കോടതിയിൽ സമർപ്പിക്കുകയെന്ന കടമ്പ മാത്രമെ ഈ കേസുകളിൽ ബാക്കിയുള്ളു.

ഇതിനിടെ റിമാന്റിലുള്ള പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കാസർകോട് പോക്സോ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. 90 ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം കോടതിയിലെത്തിയതെന്നതിനാൽ റിമാന്റിലുള്ള പ്രതികൾക്ക് കോടതി ജാമ്യമനുവദിച്ചേക്കുമെന്ന് റിമാന്റിൽ കഴിഞ്ഞ ഏതാനും പ്രതികൾക്ക് കഴിഞ്ഞ ദിവസങ്ങളിലായി കോടതി ജാമ്യമനുവദിച്ചിരുന്നു.

ഒാരോ കേസുകളിലും വ്യതസ്ത തെളിവുകളും സാഹചര്യത്തെളിവുകളും, ഡിജിറ്റൽ രേഖകളും അന്വേഷണ സംഘത്തിന് ശേഖരിക്കാനായി വ്യത്യസ്തരായ സാക്ഷികളുണ്ടെങ്കിലും,പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയാണ് കേസിലെ നിർണ്ണായക തെളിവായി പോലീസ് കാണുന്നത്.

പ്രായപൂർത്തിയെത്താത്ത സ്വന്തം മകളെ സംരക്ഷിക്കേണ്ട മാതാപിതാക്കൾ തന്നെ കേസുകളിൽ മുഖ്യപ്രതികളാണെന്ന സവിശേഷതയും സിറോഡ്  പീഡനക്കേസുകൾക്കുണ്ട്.

അതു കൊണ്ട് തന്നെ പോലീസ് ശേഖരിച്ച തെളിവുകളും അന്വേഷണ മികവുമായിരിക്കും. സീറോഡ് പീഡനക്കേസുകളുടെ ഗതിനിർണ്ണയിക്കുക.

നാലോളം പോലീസ് ഉദ്യോഗസ്ഥർ മാറി മാറി അന്വേഷിച്ച കേസുകളാണിത് കേസുകളിൽ പോക്സോ, കോടതി അതിവേഗം വിചാരണ നടപടികൾ ആരംഭിക്കും.

LatestDaily

Read Previous

കോൺഗ്രസ് നേതാവ് ഉമ്പായി അന്തരിച്ചു

Read Next

രാജപുരം പീഡനം പ്രതി അറസ്റ്റിൽ