രാജ് ബി. ഷെട്ടി മലയാളത്തിലേക്ക്; നായിക അപർണ ബാലമുരളി

കന്നഡ സിനിമയില്‍ നിന്ന് പുറത്തിറങ്ങിയ കാന്താരയുടെ ആഘോഷം തീരുന്നതിന് മുന്‍പ് ഷെട്ടി ഗാങ് തലവന്‍ മലയാളത്തിലേക്ക് എത്തുകയാണ്. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’എന്ന ചിത്രത്തിലൂടെയാണ് രാജ് ബി. ഷെട്ടി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

രുധിരത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായതോടെ ഏറെ ആവേശത്തിലാണ് ആരാധകര്‍. പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി മലയാളത്തില്‍ എത്തുമ്പോള്‍ ഒപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളിയാണ്. ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന താരമാണ് രാജ് ബി. ഷെട്ടി

Read Previous

ഇരട്ട നരബലിക്കേസ്; ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്

Read Next

പാചക വാതക വിലയില്‍ കുറവ്; വാണിജ്യ സിലിണ്ടറിന് കുറച്ചത് 115.50 രൂപ