കോൺഗ്രസ് നേതാവ് ഉമ്പായി അന്തരിച്ചു

നീലശ്വരം : ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനും, നീലേശ്വരത്തെ വ്യാപാരിയുമായിരുന്ന ടി. ഇബ്രാഹിം (ഉമ്പായി) 73, അന്തരിച്ചു.

യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ട്,  നീലേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്, ടൗൺ ക്ലബ്ബ് പ്രസിഡണ്ട് തുടങ്ങിയ പദവികൾ  വഹിച്ചിട്ടുണ്ട്.

മുൻമന്ത്രി അന്തരിച്ച എൻ.കെ. ബാലകൃഷ്ണൻ, പി. ഗംഗാധരൻ നായർ, ഏ. അബ്ദുറഹിമാൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുമായി അടുത്ത  ബന്ധമുണ്ടായിരുന്ന  ഉമ്പായി നീലേശ്വരത്തെ രാഷ്ട്രീയ മത- സാംസ്ക്കാരിക രംഗങ്ങളിൽ ശക്തമായ  സാന്നിദ്ധ്യമായിരുന്നു. കടിഞ്ഞിമൂല മുസ്്ലീം ജമാഅത്ത് പ്രസിഡണ്ടായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ: നൗഷാദ്, ഖലീൽ, ഷാനവാസ് ( മൂവരും കുവൈത്ത്), ആയിഷ, ജുനൈദ,. മരുമക്കൾ: കുഞ്ഞസിനാർ നീലേശ്വരം, അബ്ദുൾ കരീം നീലേശ്വരം, നസീറ, സുഹ്റ, സുമയ്യ. സഹോദരങ്ങൾ: യൂസഫ് കൊളവയൽ, നബീസുമ്മ, ബീഫാത്തിമ, പരേതനായ എൽ.ടി. മുഹമ്മദ് കുഞ്ഞി, എൽ.ടി. കുഞ്ഞബ്ദുല്ല, എൽ.ടി.അബൂബക്കർ, കുഞ്ഞാമി, കുഞ്ഞാസ്യ.

കോവിഡ് രോഗ ബാധയുണ്ടോയെന്നറിയാനുള്ള കാലതാമസം മൂലം സംസ്ക്കാര സമയം തീരുമാനിച്ചിട്ടില്ല. നീലേശ്വരം ടൗൺ ജുമാഅത്ത് പള്ളി ഖബറിടത്തിലായിരിക്കും ഉമ്പായിയുടെ മൃതദേഹം സംസ്ക്കരിക്കുക. കോൺഗ്രസ്സ് നേതാവ് നീലേശ്വരത്തെ എൻ മഹേന്ദ്രപ്രതാപിന്റെ  ഏറ്റവുമടുത്ത ചങ്ങാതിയാണ്.

LatestDaily

Read Previous

വഹാബ് ഉൽഘാടനം ചെയ്തത് സാമ്പത്തിക തട്ടിപ്പ് പ്രതിയുടെ കട

Read Next

സീറോഡ് പീഡനം: നാലു കേസുകളിൽ കുറ്റപത്രം