കേരള സർക്കാരിനും പൊലീസിനുമെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ആലപ്പുഴ: സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിയുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർക്ക് സർക്കാർ 75 ലക്ഷം രൂപ അനുവദിച്ചത് ഇതിന് തെളിവാണ്. പ്രശ്നങ്ങൾ വഴിതിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ സർക്കാർ പരിഗണിക്കുന്നില്ല.

തിരുവനന്തപുരത്ത് ഷാരോണിന്‍റെ കൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായി. ഷാരോണിന്‍റെ കുടുംബത്തിന് പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി ലഭിച്ചില്ല. മ്യൂസിയം കേസിലെ പ്രതിയും അറസ്റ്റിലായിട്ടില്ല. പൊലീസിന് മേലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടു. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായി കേരള പൊലീസ് മാറിയെന്നും ചെന്നിത്തല ആരോപിച്ചു.

Read Previous

കണ്ണടച്ച സിസിടിവികളുടെ ഓഡിറ്റിങ്ങിന് ഡിജിപിയുടെ നിര്‍ദേശം

Read Next

രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പിൽ ഭേദഗതി വന്നേക്കുമെന്ന സൂചന നല്‍കി അറ്റോര്‍ണി ജനറല്‍